

kwLS\bpsS IĨd� sk{I�dn tPmkv Ip�nfpthen�, kuay tPmkn F�nh� ]cn]mSnIfpsS AhXmcIcmbn thZn \nb{�n�p.
kamPw {]knU�v tPmkv ]pXpt�cnbpsS kzmKX {]kwKt�msSbmWv HutZymKnI ]cn]mSnI� Bcw`n�Xv. t\m��v ssd��sh�v^menb (NRW) സംസ്ഥാന നിയമസഭാംഗവും സി.ഡി.യു പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവുമായ ഗ്രിഗോര്‍ ഗോള്ളാണ്ട് (Gregor Golland MdL), സമാജം ഭരണസമിതി അംഗങ്ങള്‍ (ജോസ് പുതുശ്ശേരി (പ്രസിഡന്റ്) മേരി പുതുശ്ശേരി, ഡേവിസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി) എല്‍സി വടക്കുംചേരി, പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്) സാലി ചിറയത്ത്, ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) ഷീന കുമ്പിളുവേലില്‍, ജോര്‍ജ്ജ് അട്ടിപ്പേറ്റി (സ്പോര്‍ട്സ് സെക്രട്ടറി) ജാനറ്റ് അട്ടിപ്പേറ്റി, ഫിലോ തടത്തില്‍) കുടുംബസമേതം കൂടാതെ സൗമ്യ ജോസിയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ക്ക് ഔപചാരികമായ തുടക്കം കുറിച്ചു. സമാജത്തിന്റെ പാട്രണ്‍ കൂടിയായ ഗ്രിഗോര്‍ ഗോള്ളാണ്ട് സമാജത്തിന്റെ പ്രവര്‍ത്തനങ്ങളെയും സമാജം മലയാളി സമൂഹത്തിനും ജര്‍മ്മന്‍ സമൂഹത്തിനും ഒരുപോലെ പ്രിയപ്പെട്ടതാണെന്നും ആശംസാ പ്രസംഗത്തില്‍ അടിവരയിട്ടു പറഞ്ഞു.
താളമേളങ്ങളോടെ മാവേലി മന്നനും പുലിക്കളിയും
മേളപ്പെരുക്കത്തോടെ അരങ്ങേറിയ മാവേലി വരവേല്‍പ്പും പുലിക്കളിയും കാണികള്‍ക്ക് ഉത്സവപ്രതീതി പകര്‍ന്നു. ബ്രൂള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ ബാനറില്‍ ജാനറ്റ് അട്ടിപ്പേറ്റി നേതൃത്വം നല്കിയ പുലിക്കളിയില്‍ വിഷ്ണു, ബെന്‍സ്, ഏഞ്ചല്‍, സ്നേഹ, ജാനറ്റ്, അന്ന എന്നിവര്‍ പുലികളായപ്പോള്‍ ഡോ. ശങ്കര്‍ വേട്ടക്കാരന്റെ വേഷത്തിലെത്തി ആഘോഷങ്ങള്‍ക്ക് പാരമ്പര്യത്തനിമ പകര്‍ന്നു.
കൊളോണ്‍ കേരള കലാലയത്തിന്റെ ബാനറില്‍ അലക്സ് കള്ളിക്കാടന്റെ നേതൃത്വത്തില്‍ അലക്സ്, സിബി, ഡെന്നി കരിമ്പില്‍, ആന്റണി, ദീപു, സുവിദ്യ, വിവിയന്‍ അട്ടിപ്പേറ്റി, ജോര്‍ജ്ജ് അട്ടിപ്പേറ്റി, ജോള് അരീക്കാട്ട്, ഗുണന്‍ എന്നിവരടങ്ങിയ ചെണ്ടമേള സംഘം ലൈവായി താളവിസ്മയം തീര്‍ത്തത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് ആസ്വദിച്ചത്. കുട്ടികളുടെയും തിരുവാതിര നര്‍ത്തകരുടെയും അകമ്പടിയോടെയാണ് മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചത്. സമാജത്തിന്റെ ജോയിന്റ് സെക്രട്ടറി ടോമി തടത്തില്‍ മാവേലിയായി വേഷമിട്ടു.
വേദിയെ വിസ്മയിപ്പിച്ച നൃത്തവിരുന്ന്
കേരളീയ പാരമ്പര്യവും സമകാലിക കലാരൂപങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള വിപുലമായ കലാപരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്:
തിരുവാതിരക്കളി: മേരി ക്രീഗറുടെ നേതൃത്വത്തില്‍ എല്സിന് കാരപ്പള്ളില്‍, ഷൈബി ടീഫെന്ബാഹര്, ബെറ്റ്സി വഞ്ചിപുരയ്ക്കല്‍, ദര്‍ശന നായര്‍, റെന്നി അഗസ്ററിന്, സൈന പാപ്പറിഗാസ്, ദിവ്യ റിക്റ്റോ, മേരി ക്രീഗര്‍ എന്നിവരണിനിരന്ന പരമ്പരാഗത തിരുവാതിരക്കളി മനോഹരമായിരുന്നു.
കിഡ്സ് & ക്ളാസിക്കല്‍ നൃത്തങ്ങള്‍: മേരി ക്രീഗറുടെ ശിക്ഷണത്തില്‍ അന്നാ~മരിയ, ഫിയോണ തെരേസ്, ലെയ്ന ജിമ്മി, ഫ്രേയ മരിയ, നേപ്മേ സെറ അജോ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച കിഡ്സ് സിനിമാറ്റിക് ഡാന്‍സ്. നവനീതം സ്കൂള്‍ ഓഫ് ഡാന്‍സിലെ ഇന്ദു നാരായണന്റെ നേതൃത്വത്തില്‍ പുഷ്പാഞ്ജലി, അലാരിപ്പ്, ജതിസ്വരം, കിഡ്സ് ഡാന്‍സ് എന്നിവയും അരങ്ങേറി. ഡ്യൂസല്‍ഡോര്‍ഫില്‍ നിന്നുള്ള മാളവികയുടെ ഭരതനാട്യം സദസ്സിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
ഫ്യൂഷന്‍ & കപ്പിള്‍ ഡാന്‍സ്: നോയ്സില് നിന്നുള്ള സുഷ ~ പത്മനാഭന് ദമ്പതികളുടെ കപ്പിള്‍ ഡാന്‍സ്, ടീം ജ്വാലയുടെ ഇന്‍ഡോ~വെസ്റേറണ്‍ ഫ്യൂഷന്‍, ലൈവ് യുവര്‍ ആര്‍ട്ട് അക്കാദമി അവതരിപ്പിച്ച സെമിക്ളാസിക്കല്‍ നൃത്തം 'ജതിസ്വരം', 'രാരാ വേണു' അര്‍ദ്ധ~ശാസ്ത്രീയ നൃത്തം, ഡ്യൂസല്‍ഡോര്‍ഫ് അദത് കലാലയത്തിലെ കുട്ടികളുടെ 'ആണ്ടാള്‍ കൗത്വം', സിനിമാറ്റിക് ഫ്യൂഷന്‍ എന്നിവയും ബോച്ചത്തില് നിന്നുള്ള അനഘ, ഗിസ്മോള്, ആഗ്ന എന്നിവരുടെ മോഡേണ്‍ ഫ്യൂഷന്‍ നൃത്തങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
സമ്മാനദാനവും വിഭവസമൃദ്ധമായ ഓണസദ്യയും
സമാജത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന അംഗമായ ചിന്നു പടയാട്ടിലിലെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ കൊളോണ്‍ ട്രോഫി, സ്പോര്‍ട്സ് മത്സരങ്ങള്‍, വടംവലി, കര്‍ഷകശ്രീ എന്നിവയിലെ വിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. സമാജം ജനറല്‍ സെക്രട്ടറി ഡേവിസ് വടക്കുംചേരി കൃതജ്ഞത രേഖപ്പെടുത്തി.
കേരള കിച്ചന് തയ്യാറാക്കിയ പായസം ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ നടന്നു. തുടര്‍ന്ന് ബോഹുമില്‍ നിന്നുള്ള നെല്‍വിന്‍ ജേക്കബ് നയിച്ച ഗാനമേള സദസ്സിന് സംഗീത വിരുന്നൊരുക്കി. തുടര്‍ന്ന് നടന്ന ലോട്ടറി നറുക്കെടുപ്പിനും ദേശീയഗാനത്തിനും ശേഷം രാത്രിയോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി. ജര്‍മ്മനിയിലെ പ്രവാസി കൂട്ടായ്മയുടെ സ്നേഹവും ഐക്യവും ഊട്ടിയുറപ്പിച്ച അവിസ്മരണീയമായൊരു ഓണാഘോഷമായി മാറി.

Comments: